വണ്ടൂര്‍ ഗേള്‍സ് സ്കൂളില്‍ ഇനി അല്പം 'സായിപ്പന് കാര്യങ്ങള്‍'
വണ്ടൂര്‍: ഗേള്‍സ് സ്കൂളിലെ കുട്ടികള്‍ക്ക് മുന്നില്‍ പതിവ് അധ്യാപകര്‍ക്ക് പകരം ഇനി കുറച്ച് ദിവസം ചില പിരിയഡുകളില്‍ എത്തുന്നത് അമേരിക്കന്‍ അധ്യാപികമാര്‍. ബ്യൂറോ ഓഫ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫേഴ്സും അമേരിക്കന്‍ സര്‍ക്കാറും സംയുക്തമായി സംഘടിപ്പിക്കുന്ന ടീച്ചര്‍ ഫോര്‍ ഗ്ലോബല്‍ ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും അധാപികമാര് വണ്ടൂര്‍ ഗേള്സിലെത്തിയത്.
മേരി പാവ്സിക്, മിഷേല്‍ നെലിന്, മെലിന് എഗ്ളര്ട്ട് എന്നിവര്‍ ഇനി ഒരാഴ്ചക്കാലം സ്കൂളിലുണ്ടാകും. മൂന്ന് പേരും കുട്ടികളുമായി ആശയ വിനിമയം നടത്തുകയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
സമാന രീതിയില്‍ അമേരിക്കയില്‍ പഠനം നടത്തിയ വിദ്യാലയത്തിലെ അധ്യാപകന് കൂടിയായ പി.ടി റിയാസിന്റെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നല്കിയ സ്വീകരണ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പത്താം ക്ലാസുകാരി പവിത്രയുടെ മോഹിനിയാട്ടവും അധ്യാപികമാര്‍ക്കു മുന്നില്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി ഹൈദരാബാദ്, മുംബൈ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇവര്‍ എത്തും. കെ. വാഹിദ്, എം.ഐശ്വര്യ, സി.ടി.പി ഉണ്ണി മൊയ്തീന്, പി.ടി റിയാസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."