നാടിന്റെ ഒരുമയില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങി
വെട്ടത്തൂര്‍: നാടിന്റെ ഒരുമയില്‍ നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ വീടൊരുങ്ങി. മണ്ണാര്‍മല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഒരുമ' ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിര്‍ധന കുടുംബത്തിന് സുരക്ഷിത ഭവനം നിര്‍മിച്ചു നല്‍കിയത്.
എഴുപതു പിന്നിട്ട പ്രദേശത്തെ മാറുകര ചേക്കുവും ഭാര്യയും രണ്ടു പെണ്മക്കളുമടങ്ങുന്ന കുടുംബം ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നരകയാതന അനുഭവിക്കുന്നതിനിടയിലാണ് കൈത്താങ്ങായി 'ഒരുമ' പ്രവര്‍ത്തകരെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതിയില്‍ ഇവരുടെ വീട് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. 4.36 ലക്ഷം രൂപ ചെലവഴിച്ച് 600 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിച്ചു നല്‍കിയത്. എട്ടുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാട്ടുകൂട്ടായ്മയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം മണ്ണാര്‍മല ജുമാമസ്ജിദ് ഖത്വീബ് മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, മഹല്ല് ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."