രാജസ്ഥാനില്‍ നാടകീയ നീക്കം; നിയമസഭ സമ്മേളനം വിളിക്കാതെ ഗവര്‍ണര്‍,രാജ്ഭവനില്‍ എം.എല്‍.എമാരെ എത്തിച്ച് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നു. രാജസ്ഥാനില്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ രാജ്ഭവനില്‍ കുത്തിയിരിക്കുന്നു. നാല് ബസുകളിലായാണ് എം.എല്‍.എമാര്‍ രാജ്ഭവനിലെത്തിയത്.
https://twitter.com/ANI/status/1286601487271960577
രാജസ്ഥാനില്‍ നിയമസഭായോഗം വിളിച്ച് ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണറോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗെലോട്ട് ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തി ശക്തിപ്രകടനമാണ് ഗേലോട്ട് നടത്തിയിരിക്കുന്നത്.റിസോര്‍ട്ടിലുണ്ടായിരുന്ന എം.എല്‍.എമാരെ മൂന്ന് ബസുകളിലായാണ് ഗെലോട്ട് രാജ്ഭവനിലെത്തിച്ചത്. ഇവര്‍ എത്ര എം.എല്‍.എമാരുണ്ടെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല
തിങ്കളാഴ്ച നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം വിളിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗവര്‍ണറുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ എം.എല്‍.എമാരെയും കൂട്ടി രാജ്ഭവനുള്ളില്‍ ധര്‍ണ ഇരിക്കാനും ആലോചനയുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."