HOME
DETAILS

മത്സ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയാന്‍ നടപടി ജില്ലയിലെ 11 മത്സ്യമാര്‍ക്കറ്റുകളിലും എട്ട്

  
backup
July 14 2018 | 07:07 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%af%e0%b4%82-%e0%b4%95%e0%b4%b2%e0%b4%b0%e0%b5%8d

 

മലപ്പുറം: മത്സ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യുക് റെസ്‌പോണ്‍സ് ടീം നടപടി തുടങ്ങി. മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുകള്‍ ചേര്‍ക്കുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടീം സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ 11 മത്സ്യമാര്‍ക്കറ്റുകളും എട്ട് ഐസ് പ്ലാന്റുകളിലും ഇന്നലെ പരിശോധന നടത്തി.
മത്സ്യമാര്‍ക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളില്‍നിന്നും മത്സ്യങ്ങളെത്തിക്കുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും പരിശോധന നടത്തിയിട്ടുണ്ട്. ഇവിടങ്ങില്‍നിന്നും ശേഖരിച്ച സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചിരിക്കുകയാണ്. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ പോലുള്ള ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയത്. പൊന്നാനി, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ, മങ്കട, മക്കരപ്പറമ്പ്, കൊളത്തൂര്‍ എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നും 28 തരം മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജിയനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനക്കയച്ചിരുന്നു.
ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച്പരിശോധനക്ക് നല്‍കിയിട്ടുണ്ട്. ഇതിന്പുറമെ മത്സ്യങ്ങളില്‍ സ്ട്രിപ്പ് ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ല. രണ്ട് ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരും സഹായിയും അടങ്ങുന്നതാണ് ടീം.
ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ തോതില്‍ മായം കലര്‍ത്തുന്നത് ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. മായം കലര്‍ന്ന ഭക്ഷണം കഴിച്ചതു കാരണം മരണം സംഭവിച്ചാല്‍ ജീവിത കാലം വരെ തടവും പിഴയുമാണ് ശിക്ഷ.
ലൈസന്‍സില്ലാതെ കച്ചവടം ചെയ്താല്‍ ആറു മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമടക്കണം. പരിശോധനകള്‍ തുടരുമെന്നും ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷനര്‍ കെ. സുഗുണന്‍ അറിയിച്ചു. പരാതികള്‍ 04832732121 നമ്പറില്‍ അറിയിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  26 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago