'കന്നുകാലികളെ പുഴയില്‍ തള്ളിയാല്‍ നടപടി'
തിരുന്നാവായ: കന്നുകാലികളെ പുഴയില്‍ കൂട്ടത്തോടെ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നതിനു വേണ്ടി അഴിച്ചു വിട്ടിരിക്കുന്നതാണെന്നോ മഴവന്ന് വെള്ളത്തില്‍ മുങ്ങിയതായിരിക്കുമെന്നോ മന്ത്രി സംശയമുന്നയിച്ചു. നേരത്തെ ഇതിനെ കുറിച്ച് ധാരണയില്ലായിരുന്നെന്നും ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളോട് ക്രൂരത കാണിക്കാന്‍ പാടില്ലെന്നും നിയമ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഭാരതപ്പുഴയില്‍ തള്ളിയ പോത്ത് ചത്തുപൊങ്ങി
തിരുന്നാവായ: ഭാരതപ്പുഴയില്‍ തള്ളിയ പോത്ത് ചത്തു പൊങ്ങി. കഴിഞ്ഞ ദിവസമാണ് ചത്ത പോത്തിന്റെ ജഡം പുഴയില്‍ പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജില്ലയിലെ വിവിധ കന്നുകാലി ചന്തകളില്‍നിന്നും വാങ്ങിയ പോത്ത്, എരുമ, പശു തുടങ്ങിയ മിണ്ടാപ്രാണികളെ ഉടമകള്‍ പുഴയില്‍ മേയാന്‍ വിടുന്നത് പതിവാണ്.
വര്‍ഷകാലത്ത് ജല നിരപ്പുയരുന്നത് നിരവധി കാലികള്‍ ചാകുന്നതും പതിവ് കാഴ്ചയാണ്. പുഴയില്‍ നിന്നും മൃഗങ്ങള്‍ക്ക് ആവശ്യമായ പുല്ലും വെള്ളവും ലഭിക്കുമെന്നതാണ് ഇവയെ പുഴയിലേക്ക് വിടാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."