സുശാന്ത് രജ്പുത്തിന്റെ മരണം: കങ്കണ റനൗത്തിനോട് ഹാജറാവണമെന്ന് പൊലീസ്
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ കങ്കണ റനൗത്തിന് മുംബൈ പോലീസ് സമന്‍സ് അയച്ചു. നിലവില്‍ ഹിമാചല്‍ പ്രദേശിലുള്ള താരത്തോട് ബാന്ദ്ര പോലീസിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ജൂണ്‍ 14 നാണ് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 കാരനായ നടന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
നടന്റെ മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം സുശാന്ത് സിംഗ് രജപുത്തിനെക്കുറിച്ച് കങ്കണ റനൗത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. സുശാന്ത് സിംഗ് സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തിന്റേയും വിവേചനത്തിന്റേയും ഇരയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
പോലീസില്‍ നിന്ന് സമന്‍സ് ലഭിച്ചതായി കങ്കണയുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 17 മുതല്‍ കങ്കണ റനൗത്ത് മണാലിയിലുണ്ടെന്നും ഒരു ടീമിനെ സംസ്ഥാനത്തേക്ക് അയയ്ക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ചബ്ര, യഷ് രാജ് ഫിലിംസ് (വൈആര്‍എഫ്) ചെയര്‍മാന്‍ ആദിത്യ ചോപ്ര, വൈആര്‍എഫ് കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ, ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്ദ് എന്നിവരുള്‍പ്പെടെ കേസിലെ ചില ബോളിവുഡ് വ്യക്തികളെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."