ബാബരി മസ്ജിദ് പൊളിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് അദ്വാനി, 92 ാം വയസ്സില്‍ നാലു മണിക്കൂര്‍ നീണ്ട ഹിയറിംങ്ങില്‍ എല്ലാം നിഷേധിച്ചു
ലഖ്നൗ: 1992 ല്‍ ബാബരി മസ്ജിദ് പൊളിച്ചു കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി തന്റെ പ്രസ്താവന വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യേക സിബിഐ കോടതിയില്‍ രേഖപ്പെടുത്തി. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അദ്വാനി 92 മത്തെ വയസ്സിലാണ് വീഡിയോ ലിങ്ക് വഴി ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായത്.
4 മണിക്കൂര്‍ നീണ്ടുനിന്ന ഹിയറിംഗിനിടെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ നൂറിലധികം ചോദ്യങ്ങളാണ് അദ്വാനിയോട് കോടതി ചോദിച്ചത്. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.
ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അദ്വാനിയെ കണ്ടിരുന്നു. ഇരു നേതാക്കളും 30 മിനിറ്റോളം സംസാരിക്കുകയും ചെയ്തിരുന്നു. കോടതി, ദിവസേനയുള്ള ഹിയറിംഗുകളിലൂടെ, വിചാരണ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കും.
ആരോപണവിധേയരായ ബിജെപി നേതാക്കളില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരും ഉള്‍പ്പെടുന്നു. 86 കാരനായ ജോഷി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസില്‍ തനിക്കെതിരെ കേസെടുത്തവര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് ഇത് ചെയ്തതെന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും കോടതിയില്‍ നല്കിയ മൊഴിയില്‍ ജോഷി പറഞ്ഞിരുന്നു.
ഹിന്ദുക്കളും മുസ്ലിംകളും അവകാശപ്പെടുന്ന 2.77 ഏക്കര്‍ ഭൂമി ക്ഷേത്രം പണിയുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീം കോടതിയുടെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു.അയോധ്യയിലെ മറ്റൊരു സ്ഥലത്ത് മുസ്ലിംകള്ക്കായി അഞ്ച് ഏക്കര്‍ സ്ഥലവും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."