പ്രായമായവര്‍ക്കായി മാത്രം കോഴിക്കോട്ട് കോവിഡ് കെയര്‍ സെന്റര്‍
കോഴിക്കോട്: കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പ്രായമായവരുടെ സംരക്ഷണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രായമായവര്‍ക്ക് ക്വാറന്റീന് നിര്ദ്ദേശിക്കപ്പെട്ടാല് അവര്‍ വീട്ടുകളില്‍ ഒറ്റപ്പെട്ട് കഴിയാന്‍ ഇടവരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മറ്റ് രോഗങ്ങള്‍ കൂടി ഉണ്ടാവാന്‍ സാധ്യതയുള്ള ഇവര്‍ക്ക് കോവിഡ് കെയര്‍ സെന്ററുകളില്‍ ചികിത്സാ സഹായത്തിന് സൗകര്യമൊരുക്കും. പാലിയേറ്റീവ് വളണ്ടിയര്‍മാരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിയോഗിക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പേരെയും ടെസ്റ്റിന് വിധേയരാക്കും. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പേരുടേയും അവരുടെ വീട്ടിലെയും സാഹചര്യങ്ങള്‍ വാര്‍ഡ് തല ആര്.ആര്.ടികള്‍ ശേഖരിച്ച് ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."