HOME
DETAILS
MAL
നാടുകടത്തല്‍: വിജയ്മല്യ വീണ്ടും അപ്പീല്‍ സമര്‍പ്പിച്ചു
backup
April 12 2019 | 21:04 PM
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യവിട്ട മദ്യവ്യവസായി വിജയ്മല്യ നാടുകടത്തിലിനെതിരേ കോടതിയില്‍ വീണ്ടും അപ്പീല്‍ സമര്‍പ്പിച്ചു.
യു.കെ ഹൈക്കോടതിയില്‍ ഇന്നലെയാണ് അപ്പീല്‍ നല്‍കിയത്. മല്യയെ നാടുകത്താന്‍ ഉത്തരവിട്ടുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി യു.കെ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചിരുന്നു.
ഇതിനെതിരേ മല്യ സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച കോടതി തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, ഫോറിന് എക്സേഞ്ച് മാനേജ്മെന്റ് നിയമലംഘനം എന്നീ കുറ്റങ്ങളില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും ചുമത്തിയ കേസുകളില്‍ വിചാരണക്കായി വിജയ്മല്യയെ തിരികെ നല്‍കണമെന്നാണ് യു.കെയോട് ഇന്ത്യയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."