ആസ്റ്റര്‍ മിംസില്‍ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി പൂര്‍ത്തീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് മന്ത്രി ശൈലജ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ആറു മാസം നീണ്ടുനിന്ന നടപടിക്രമങ്ങള്‍ക്കൊടുവിലാണ് നാലു കുടുംബങ്ങള്‍ വൃക്കകള്‍ പരസ്പരം ദാനം ചെയ്തത്.
സജിത്ത് നാരായണന്‍ (നെഫ്രോളജി ഹെഡ്), ഡോ. ഫിറോസ് അസീസ് (സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജി), ഡോ. എന്‍.എ ഇസ്മയില്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജി), ഡോ. ശ്രീജേഷ് ബാലകൃഷ്ണന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്, നെഫ്രോളജി), ഡോ. രവികുമാര്‍ (യൂറോളജി ഹെഡ്), ഡോ. സുര്‍ദാസ് (സീനിയര്‍ കണ്‍സള്‍ട്ടന്റ്, യൂറോളജി), ഡോ. അഭയ് ആനന്ദ (സീനിയര്‍ കണ്‍സള്‍ട്ടന്റ്, യൂറോളജി), ഡോ. കിഷോര്‍ (അനസ്‌തേഷ്യേ ഹെഡ്), ഡോ. ബിജു (സീനിയര്‍ അനസ്തറ്റിസ്റ്റ്), ഡോ. നമിത (സീനിയര്‍ അനസ്തറ്റിസ്റ്റ്), ഡോ. പ്രീത (സീനിയര്‍ അനസ്തറ്റിസ്റ്റ്) എന്നിവര്‍ നേതൃത്വം വഹിച്ചു. അന്‍ഫി മിജോ കോഡിനേഷന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."