പുഴ മലിനീകരണം തടയണം
മാള : കാതിക്കുടം എന്‍.ജി.ഐ.എല്‍ കമ്പനിയില്‍ നിന്നും പുറം തള്ളുന്ന രാസ മാലിന്യങ്ങള്‍ വഴിയുള്ള ചാലക്കുടി പുഴയിലെ മലിനീകരണം തടയണമെന്ന് മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുടിവെള്ളത്തിന് വേണ്ടി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം, ചാലക്കുടി നിയോജക മണ്ഡലം ഭാഗികമായി എറണാകുളം ജില്ലയും ചാലക്കുടി പുഴയെയാണ് ആശ്രയിക്കുന്നത്.
പുഴ മലിനീകരണത്തില്‍ പൊതുജനങ്ങളുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫാക്ടറിയില്‍ നിന്നും തള്ളുന്ന മലിനജലം ജല നിര്‍ഗമന പൈപ്പ് വഴി കടലിലേക്ക് നീട്ടി സ്ഥാപിച്ച് അതിനുള്ള നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."