HOME
DETAILS

നോര്‍ത്ത് ബ്ലോക്കിലെ ദൃശ്യങ്ങള്‍ നിര്‍ണായകം; എന്‍.ഐ.എയ്ക്കും സര്‍ക്കാരിനും

  
backup
July 25 2020 | 02:07 AM

%e0%b4%a8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%83%e0%b4%b6
 
 
 
തിരുവനന്തപുരം: എന്‍.ഐ.എ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കേസില്‍ ഇനി നിര്‍ണായകമാകുയാണ് ഈ ദൃശ്യങ്ങള്‍. സ്വര്‍ണകള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക ഓഫിസിലും എത്തിയെന്നാണ് എന്‍.ഐ.എ യ്ക്ക് കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ രണ്ടു മാസത്തെ ദൃശ്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 
സെക്രട്ടേറിയറ്റില്‍ തങ്ങളുടെ സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന വേണ്ടിവരുമെന്നും എന്‍.ഐ.എ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. 
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സി.സി.ടി.വി സ്ഥാപിച്ചതെങ്കിലും അന്ന് 14 ദിവസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കണമെന്ന് സോളര്‍ കേസ് അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാര്‍ ഒരു വര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്. 
കാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കില്‍ അവരുടെയും അവരെ സഹായിച്ചവരുടെയും ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും. 
സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സുകളിലും ഗേറ്റുകളിലുമായി 83 കാമറകളുണ്ട്. ഇതില്‍ നാലെണ്ണം തകരാറിലാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  30 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago