HOME
DETAILS

ചെറിയഉള്ളിക്ക് പൊള്ളുന്ന വില; രണ്ടുമാസത്തിനിടെ ഇരട്ടിയിലധികമായി

  
backup
April 27, 2017 | 1:07 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d

കൊച്ചി:മലയാളിയുടെ അടുക്കളയില്‍ എന്തിനും ഏതിനും ഉപയോഗിക്കുന്ന ചെറിയഉള്ളിക്ക് പൊള്ളുന്ന വില. രണ്ട് മാസത്തിനിടെ വില ഇരട്ടിയിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. 50 രൂപമുതല്‍ 70 രൂപവരെയാണ് മൊത്തവിപണിയില്‍ ഒരു കിലോ ചെറിയുള്ളിയുടെ ഇന്നലത്തെ വില. ചില്ലറവിപണിയില്‍ 60 മുതല്‍ 80 രൂപവരെയാണ് വില.

ഉള്ളിയുടെ വലിപ്പമനുസരിച്ചാണ് വിലയില്‍ വ്യാത്യാസം വരുന്നത്. രണ്ടുമാസം മുന്‍പ് കിലോയ്ക്ക് 35 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളി വില പടിപടിയായി ഉയര്‍ന്നാണ് 80 രൂപയിലെത്തിയത്. എന്നാല്‍ വന്‍കിട മാളുകളില്‍ 86 രൂപയാണ് ഒരു കിലോയുടെ വില.

തമിഴ്‌നാട്ടില്‍നിന്നു ചെറിയഉള്ളിയുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. കൊടുംവരള്‍ച്ചയെ തുടര്‍ന്ന് ചെറിയഉള്ളിയുടെ ഉല്‍പാദനം പകുതിയായി കുറഞ്ഞതാണ് കേരളത്തിലേക്കുള്ള ഉള്ളി വരവ് കുറയാന്‍ കാരണം. ഉല്‍പാദിപ്പിക്കുന്ന ഉള്ളിയുടെ ഏറിയ പങ്കും മറുനാട്ടിലേക്ക് കയറ്റിയയച്ചതും വില കുത്തനെ ഉയരാന്‍ കാരണമായി.

രണ്ടാഴ്ചയ്ക്കു മുന്‍പ് ചില്ലറ വിപണിയില്‍ ചെറിയ ഉള്ളിയുടെ വില 50മുതല്‍ 60 രൂപവരെ ആയിരുന്നു. തമിഴ്‌നാട്ടിലെ ഒട്ടന്‍ചത്രത്തുനിന്നും പൊള്ളാച്ചിയില്‍ നിന്നുമാണ് കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് ചെറിയഉള്ളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ എത്തുന്നത്. എന്നാല്‍ ചെറിയഉള്ളി, ബീന്‍സ് എന്നിവയുടെ വരവ് കുറഞ്ഞതോടെ പച്ചക്കറി ലോഡുകളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുകയാണ്. എറണാകുളം മാര്‍ക്കറ്റില്‍ ദിനംപ്രതി 25 ലോഡ് പച്ചക്കറി എത്തിയിരുന്നത് 15 ലോഡായി കുറഞ്ഞു.

പൊള്ളുന്ന വില കൊടുത്ത് ചെറിയഉള്ളി വാങ്ങേണ്ട എന്ന തീരുമാനത്തിലാണ് വീട്ടമ്മമാര്‍. ഹോട്ടലുകാരും ഉള്ളിയെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. പകരം കിലോയ്ക്ക് 16 രൂപയുള്ള സവാള വാങ്ങി ഉള്ളിയുടെ കുറവ് നികത്തുകയാണ് ഇവര്‍. തമിഴ്‌നാട്ടില്‍ വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ചെറിയഉള്ളിയുടെ വില നൂറു രൂപവരെ എത്തിയേക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ക്യാരറ്റിന്റെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഒന്നരമാസം മുമ്പ് ചില്ലറവിപണിയില്‍ കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന ക്യാരറ്റിന് 80 രൂപയായാണ് വര്‍ധിച്ചത്. ഊട്ടി, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നാണ് സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ ക്യാരറ്റ് എത്തുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ക്യാരറ്റ് ഉല്‍പാദനം പകുതിയായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം.


മുന്നൂറ് ചാക്ക് ക്യാരറ്റ് വന്നിരുന്നിടത്ത് ഇപ്പോള്‍ 150 ചാക്ക് മാത്രമാണ് എത്തുന്നതെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്നു ക്യാരറ്റ് എത്തുന്നുണ്ടെങ്കിലും അത് വളരെ കുറഞ്ഞ തോതിലാണ്. കടുത്ത വേനലിനെ തുടര്‍ന്ന് ക്യാരറ്റ് ജ്യൂസിന് ആവശ്യക്കാര്‍ ഏറെയാണെന്നിരിക്കെ വില ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ബീന്‍സിനും വില കുതിച്ചുയര്‍ന്നിട്ടുണ്ട്.

മൂന്ന് മാസം മുന്‍പ് കിലോയ്ക്ക് 20 രൂപയായിരുന്ന ബീന്‍സിന്റെ വില 85 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. ക്യാരറ്റ്, ബീന്‍സ്, ചെറിയഉള്ളി തുടങ്ങിയവയ്ക്ക് പൊള്ളുന്ന വില അനുഭവപ്പെടുന്നുണ്ടെങ്കിലും മുരിങ്ങ, സവാള, കുമ്പളങ്ങ, വെള്ളരിക്ക, പച്ചമാങ്ങ തുടങ്ങിയവയ്ക്ക് വില കുറഞ്ഞുനില്‍ക്കുന്നത് ആശ്വാസമേകുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; മുസ്‌ലിം ലീ​ഗ് നേതാവിനെ സസ്പെൻഡ് ചെയ്തു 

Kerala
  •  3 days ago
No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങൾ ഒലിച്ചുപോയി അഞ്ച് മരണം

oman
  •  3 days ago
No Image

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ക്രൂരത; നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ

Kerala
  •  3 days ago
No Image

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വം; പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പരസ്യമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് 

Kerala
  •  3 days ago
No Image

'26 ദിവസത്തെ ആക്രമണം, 2000-ലധികം മിസൈലുകൾ'; ഇറാന്റെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര വേദിയിൽ ആഞ്ഞടിച്ച് യുഎഇ

uae
  •  3 days ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ: പോസ്റ്റിട്ട കേരളത്തിലെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കൂട്ട നടപടി; നോട്ടീസ് അയച്ച് പൊലിസ്‌

Kerala
  •  3 days ago
No Image

'ഖേദം പ്രകടനം അംഗീകരിക്കില്ല': യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു.പ്രതിഭ

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ്; യുദ്ധനാശനഷ്ടങ്ങള്‍ക്ക് ഇനി പ്രത്യേക പരിരക്ഷ

bahrain
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Kerala
  •  3 days ago
No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  3 days ago