HOME
DETAILS

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

  
December 03, 2025 | 2:17 AM

Saudi Arabia approved the budget for 2026 with trillion riyals expenditures

റിയാദ്: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സൗദി അറേബ്യ അംഗീകരിച്ചു. 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും 165.4 ബില്യണ്‍ റിയാല്‍ കമ്മിയുമുള്ള ബജറ്റിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ദമ്മാമില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. പൗരന്മാരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നതെന്ന് പുതിയ ബജറ്റ് വ്യക്താക്കുന്നതായി കിരീടാവകാശി യോഗത്തില്‍ പറഞ്ഞു. വിഷന്‍ 2030 ആരംഭിച്ചശേഷം രാജ്യം കൈവരിച്ച ഘടനാപരമായ പരിവര്‍ത്തനം എണ്ണ ഇതര മേഖലകളില്‍നിന്നുള്ള വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താനും ആഗോള ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരത്തില്‍ പണപ്പെരുപ്പം നിലനിര്‍ത്താനും രാജ്യത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വികസിപ്പിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.

സൗദി സമ്പദ് വ്യവസ്ഥ കൈവരിച്ച തുടര്‍ച്ചയായ പോസിറ്റീവ് സൂചകങ്ങളെ പ്രശംസിച്ച കിരീടാവകാശി, രാജ്യത്തെ ആകെ ആഭ്യന്തര ഉല്‍പാദനത്തില്‍ 4.6 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിതായി അറിയിച്ചു. എണ്ണ ഇതര മേഖലകളിലെ മുന്നേറ്റമാണ് ഇതിന് സഹായിച്ചതെന്നും സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതില്‍ മറ്റ് മേഖലകള്‍ നിര്‍ണായക പങ്ക് തുടരുന്നകതായും പെട്രോളിതര മേഖല 4.8 ശതമാനം വളര്‍ച്ച കൈവരിച്ചതായും കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.

2026ല്‍ രാജ്യം 4.6 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ജിഡിപിയുടെ 3.3 ശതമാനം ബജറ്റ് കുറവായിരിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. പൊതു കടം 1.622 ട്രില്യണ്‍ റിയാലായി (ഏകദേശം 432 ബില്യണ്‍ ഡോളര്‍), അതായത് ജിഡിപിയുടെ 32.7 ശതമാനമായി ഉയരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Saudi Arabia’s cabinet on Tuesday approved the Kingdom’s budget for 2026 with total expenditures amounting to 1.313 trillion riyals ($350 billion), the Saudi Press Agency reported. Public revenues are estimated at about 1.147 trillion riyals ($306 billion), and the projected deficit stands at approximately 165 billion riyals ($44 billion).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  3 hours ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  3 hours ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  3 hours ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  3 hours ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  11 hours ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  11 hours ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  12 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  12 hours ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  8 hours ago