ഖത്തറില്‍ അടുത്ത മാസവും പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാവില്ല
ദോഹ: അടുത്ത മാസം പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് ഊര്‍ജ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രീമിയം പെട്രോളിന്(91 ഒക്ടേന്‍) ലിറ്ററിന് 1.60 റിയാല്‍ എന്ന നിലയില്‍ മെയ് മാസത്തിലും തുടരും. തുടര്‍ച്ചയായി രണ്ടാം മാസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. 95 ഒക്ടേന്‍ സൂപ്പര്‍ ഗാസോലിന് നിലവിലെ വിലയായ ലിറ്ററിന് 1.70 റിയാല്‍ തന്നെയായിരിക്കും അടുത്ത മാസവും.
ഡീസലിനും നിലവിലെ വില തന്നെയായിരിക്കും. ലിറ്ററിന് 1.60 റിയാലാണ് ഇപ്പോഴത്തെ വില. തുടര്‍ച്ചയായി അഞ്ച് മാസം വര്‍ധിച്ച ശേഷമാണ് ഡീസല്‍ വില മാറ്റമില്ലാതെ നില്‍ക്കുന്നത്.
2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ തുടര്‍ച്ചയായി ഇന്ധന വില ഉയര്‍ന്നത് വാഹന യാത്രികര്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസമായി വില ഉയരാതെ നില്‍ക്കുന്നത് അല്‍പ്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. 2016 ജൂണില്‍ വിപണി വിലക്കനുസരിച്ച് ഇന്ധന വില നിശ്ചയിക്കുന്ന നയം ഖത്തര്‍ പ്രഖ്യാപിച്ച ശേഷം ഇതിനകം പെട്രോളിന് 30 ശതമാനവും ഡീസലിന് 10 ശതമാനവും വില കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."