കെ.എം.സി.സി കലാസഞ്ചാര ജാഥയ്ക്ക് ആയഞ്ചേരിയില്‍ ആവേശകരമായ സമാപനം
വടകര :യു ഡി എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദുബൈ കെ.എം.സി സി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി ക്യാപ്റ്ററനും ഒ.കെ.ഇബ്രാഹീം, ടി.ഹാഷിം വടകര ഉപനായകരായും നയിച്ച കലാ സഞ്ചാരം വാഹന പ്രചരണ ജാഥയ്ക്ക് കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയില്‍ സമാപനം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.വി.എം വാണിമേല്‍ ഉദ്ഘാടനം ചെയ്തു. മതേതര ഭാരതത്തിന്റെ കരുത്തുറ്റ നേതാവ് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ പ്രവാസി സമൂഹം പ്രതിഞ്ജാബദ്ധമാണന്നും അക്രമ രാഷ്ട്രീയത്തിന്നെതിരേ വിധി എഴുതാനുള്ള അവസരം വോട്ടര്‍മാര്‍ പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടില്‍ മൊയ്തു അധ്യക്ഷനായി. ജില്ലാ ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, കെ.കെ.ഹമീദ്, കണ്ണോത്ത് ദാമോദരന്‍, മന്‍സൂര്‍ എടവലത്ത്, എ.പി മുനീര്‍, പി.അബ്ദുറഹിമാന്‍, കേളോത്ത് ഇബ്രാഹിം ഹാജി, പി. ജാഫര്‍, ജാഥാ ഡയരക്ടര്‍ എന്‍.കെ ഇബ്രാഹീം, കോ-ഓര്‍ഡിനേറ്റര്‍മാരായ ഏരത്ത് അബൂബക്കര്‍ ഹാജി, ഹസ്സന്‍ ചാലില്‍, കെ.എം.സി.സി നേതാക്കളായ സിറാജ് ജാതിയേരി, മഹ്‌റുഫ് വെള്ളികുളങ്ങര, നൗഷാദ് കാളിയത്ത്, അബ്ദുല്ല ചേലക്കാട്, ഹുസൈന്‍ പുതുപ്പണം, എം.പി.അഷറഫ്, പി.കെ.ജമാല്‍, പി.കെ.മുഹമ്മദ്, ഹാരിസ് കോമത്ത്, സാദിഖ് ചെറുമോത്ത്, കെ.പി.റസാക്ക്, നാസര്‍ കണ്ണൂക്കര സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹീം മുറിച്ചാണ്ടി സ്വീകരണത്തിനു നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."