HOME
DETAILS

തട്ടുകട തൊഴിലാളി വിബീഷ് കുമാറിന്റെ മരണം: പ്രതിഷേധം ശക്തമാകുന്നു

  
backup
July 14 2018 | 19:07 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ac%e0%b5%80%e0%b4%b7%e0%b5%8d

 


കുന്നംകുളം : തട്ടുകട തൊഴിലാളി വിബീഷ് കുമാറിന്റെ മരണം ബി.എം.എസ്് പ്രതിഷേധം കനക്കുന്നു. മരണത്തിന് ഉത്തരവാദി കുന്നംകുളം നഗരസഭ സെക്രട്ടറിയാണെന്നും സെക്രട്ടറിക്കെിരേ കൊലകുറ്റം ചുമത്തി കേസെടുക്കണമെന്നും ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എന്‍ വിജയന്‍ പറഞ്ഞു.
ഇന്ന് വിബിഷന്റെ മൃതദേഹവുമായി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകും വരെ മൃതദേഹവുമായി നഗരസഭ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ബി.എം.എസ് നേതാക്കള്‍ പറഞ്ഞു. നഗരസഭ സെക്രട്ടറിയുടെ രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് വിബീഷിനെ മരണത്തിലേക്ക് നയിച്ചത്.
സാധാരണക്കാരെ ദ്രോഹിക്കുന്ന സെക്രട്ടറി മനോജിനെതിരേ കേസെടുക്കും വരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.എം.എസ് നേതാക്കള്‍ പറഞ്ഞു. വിബീഷിന്റെ മരണത്തില്‍ ഖേദമുണ്ടെന്നും തട്ടുകടകള്‍ പൊളിച്ചുമാറ്റാന്‍ കൗണ്‍സില്‍ തീരുമാനമായിരുന്നുവെന്നും വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് പറഞ്ഞു. വൈകീട്ട് മൂന്നോടെ വീട്ടില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട ബന്ധുക്കള്‍ കയററുത്ത് മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാലു മാസം മുന്‍പ് നഗര ഭാഗത്ത് കച്ചവടം നിരോധിച്ച് നഗരസഭ റെഡ് സോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിബീഷിന്റേതുള്‍പടേയുള്ള നാല് തട്ടുകടകള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി തങ്ങളെ മാത്രം ഒഴിപ്പിക്കുകയായിരുന്നുവെന്നും മറ്റെവിടേയെങ്കിലും കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്നും കാട്ടി വിബീഷ് നല്‍കിയ അപേക്ഷ നഗരസഭ പരിഗണിച്ചില്ല.
രണ്ടു മാസം കഴിഞ്ഞതോടെ നഗരത്തില്‍ പലയിടങ്ങളിലും പുതിയ തട്ടുകടകള്‍ ഉയര്‍ന്നു. വടക്കാഞ്ചേരി റോഡിലുള്‍പടേ മീന്‍ കച്ചവടവും ബസ്റ്റാന്റില്‍ വഴിയോര കച്ചവടക്കാരും നിറഞ്ഞു.
ഉപജീവനമായതിനാല്‍ കാര്യമായ നടപടി വേണ്ടെന്ന് ബി.ജെ.പി കൗണ്‍സിലറുടെ ചോദ്യത്തിനു കൗണ്‍സിലില്‍ ചെയര്‍പഴ്‌സണ്‍ മറുപടി പറഞ്ഞതിന് ശേഷമാണ് തട്ടുകടകള്‍ വീണ്ടും ആരംഭിച്ചത്.
നാലു മാസം മുന്‍പ് വിവാഹിതനായ വിബീഷ് ഭാര്യയുടെ ആഭരണങ്ങളും പലിശക്ക് പണവും വാങ്ങിയാണ് കട ആരംഭിച്ചത്. എന്നാല്‍ പൊലിസ് സഹായത്തോടെ നഗരസഭ തട്ടുകടയും സാമഗ്രികളും പിടിച്ചെടുക്കുകയായിരുന്നു. വിബീഷിന്റെ അയല്‍വാസിയാണ് നഗരസഭ സെക്രട്ടറി മനോജ്. ഇവര്‍ തമ്മിലുള്ള കുടംബ വൈരാഗ്യമാണ് ഇതിന് പുറകിലെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.
സാമഗ്രികളും വണ്ടിയും വിട്ടുകിട്ടാന്‍ നഗരസഭയില്‍ പലവട്ടം കയറി ഇറങ്ങിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പിന്നീട് ബി.എം.എസ് തൊഴിലാളി കൂടിയായ ഇയാള്‍ നേതാക്കളോടൊപ്പം ഭരണ സമിതിയെ കണ്ടു പറഞ്ഞെങ്കിലും പല അവധികള്‍ പറഞ്ഞ് നീട്ടികൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം സെക്രട്ടറിയെ കണ്ടു തന്റെ സങ്കടം അറിയുക്കുകയും സാധനങ്ങള്‍ വിട്ടുകിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വഴിയില്ലെന്നും പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്‌തോ എന്ന് സെക്രട്ടറി പറഞ്ഞതായി പറയുന്നു.
ഇതു കൂടെയുണ്ടായിരുന്ന സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായും ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എന്‍ വിജയന്‍ പറഞ്ഞു. വിബീഷിന്റെ മരണത്തിന് നഗരസഭയും സെക്രട്ടറിയും കാരണക്കാരാണെന്നും സെക്രട്ടറിക്കെതിരേ കൊലകുറ്റത്തിന് കേസെടുക്കണമെന്നും ബി.എം.എസ് ആവശ്യപെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago