മലയോര കര്‍ഷക ജനതയെ മുന്‍ എം.പി വഞ്ചിച്ചു: എല്‍.ഡി.എഫ്
പേരാമ്പ്ര: കഴിഞ്ഞ പത്ത് വര്‍ഷം കോഴിക്കോടിനെ പ്രതിനിധീകരിച്ച മുന്‍ എം.പി മലയോര കര്‍ഷക ജനതയെ വഞ്ചിക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. 2002 ല്‍ യു.ഡി.എഫ് ഭരണ കാലത്ത് കൂരാച്ചുണ്ട്, കാന്തലാട്ട്, ചക്കിട്ടപാറ തുടങ്ങിയ വില്ലേജുകളിലെ 200 ഓളം കര്‍ഷകരുടെ നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമികളുടെ നികുതി നിഷേധിച്ചതിനെതിരെ കര്‍ഷകര്‍ നടത്തിയ സമരങ്ങളിലോ, ജണ്ട കെട്ടിയ കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയോ ചെയ്തില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിന്ന് പ്രഗദ്ഭരായ എട്ട് മന്ത്രിമാര്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളികളായിരിക്കേ ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളിലെ ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരെ കര്‍ഷക സമൂഹം കോഴിക്കോട് കളക്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ നിരാഹാര സത്യാഗ്രഹമടക്കമുള്ള സമര വേദിയിലേക്ക് സിവില്‍ സ്‌റ്റേഷനടുത്ത് താമസിക്കുന്ന എം.പി തിരിഞ്ഞു നോക്കിയില്ല.
എല്‍.ഡി.എഫ് ചെയര്‍മാന്‍ ഒ.ഡി തോമസ് അധ്യക്ഷനായി. വി.കെ സജി, എ.കെ പ്രേമന്‍, കെ.കെ മത്തായി, ജോസ് ചെറുകാവില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."