പിണറായി വിജയന്റെ പൊലിസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: സുധീരന്
വടകര: പിണറായിയുടെ പൊലിസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് എല്ലാ കേസുകളിലും അവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. തിരുവള്ളൂര്‍ കന്നിനടയില്‍ യു.ഡി.എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളീധരന് വടകരയില്‍ ജയിക്കേണ്ടതും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ബി.ജെ.പി വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ കൊല്ലുമ്പോള്‍ സി.പി.എം രാഷ്ട്രീയത്തിന്റെ പേരില്‍ കൊല നടത്തുകയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍.
അദ്ദേഹത്തെ വിജയിപ്പിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹമീദ് നെല്ലിയുള്ളതില്‍ അധ്യക്ഷനായി. പി.എം അബൂബക്കര്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, വടയക്കണ്ടി നാരായണന്, പി.എം മൊയ്തീന് മൗലവി, സബിത മണക്കുനി, എ.ടി മൂസ, വി.വി സുശീല, സി.വി ഹമീദ്,എന്‍ സൈനബ, സി.പി വിശ്വനാഥന്, ടി.വി ശ്രീജ, അച്ചുതന് പുതിയേടത്ത്, ആര് രാമകൃഷ്ണന്, എഫ്.എം മുനീര്‍, സൂപ്പി തിരുവള്ളൂര്‍, ബവിത്ത് മലോല്‍, ആര്.കെ മുഹമ്മദ്, കെ.പി ജീവാനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."