യു.പി.എ സ്ത്രീ സംരക്ഷണവും സംവരണവും ഉറപ്പാക്കും: ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വനിതാ വിങിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വനിതാ യു.ഡി. എഫ്. ചെയര്‍പേഴ്സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷയായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മാരായ ഷെമീന ഷെഫീഖ്, ചമന്‍ ഫര്‍സാന, അഡ്വ. ഫാത്തിമ റോഷ്ന, മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍, വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തിരാജന്, റഷീന അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ ബഷീറ അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."