നേതൃ പരിശീലനത്തിനായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം നടത്തുന്നു
തേഞ്ഞിപ്പലം: മദ്‌റസാ അധ്യാപന, അധ്യയന രംഗവും, റെയ്ഞ്ച് ജില്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സാരഥീസംഗമം 18ന് രാവിലെ 10ന് കാസര്‍കോട് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ സമ്മേളന ലോഗോ പ്രകാശനം നിര്‍വഹിക്കും.
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, യു.ടി. ഖാദര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയില്‍, ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍ എന്നിവര്‍ അവാര്‍ഡ് ദാനം നടത്തും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഇബ്രാഹിം മുസ്‌ലിയാര്‍ എളേറ്റില്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, ടി.പി. അലി ഫൈസി, ലത്വീഫ് മുസ്‌ലിയാര്‍ ചെര്‍ക്കള, അഡ്വ. ബേവിഞ്ച അബ്ദുല്ല, സയ്യിദ് ഹുസൈന്‍ തങ്ങള്‍ പ്രസംഗിക്കുംസാരഥീസംഗമത്തിലും പഠനക്യാംപിലും റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ട്രഷറര്‍, റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."