മധ്യമേഖലാ ഗവേഷണ വിജ്ഞാന വ്യാപന ഉപദേശക കമ്മിറ്റി യോഗം ചേര്‍ന്നു
പട്ടാമ്പി : കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ നാല്പതാമത്തെ മധ്യമേഖലാ ഗവേഷണ വിജ്ഞാന വ്യാപന ഉപദേശക കമ്മിറ്റി പട്ടാമ്പി മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഇന്ദിരാദേവി, വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ്, പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ടി പ്രദീപ്, മലപ്പുറം, പാലക്കാട്, എറണാകുളം, കൃഷിവകുപ്പ്, ആത്മ ജില്ലാ മേധാവികള്‍, ഗവേഷകര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു. അന്‍പത്തി ഒന്ന് ഗവേഷണ ഫലങ്ങള്‍ കമ്മറ്റിയില്‍ അവതരിപ്പിച്ചു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കൃഷിവകുപ്പ് ഉന്നയിക്കുന്ന പ്രശ്‌നങ്ങളും അടിസ്ഥാനമാക്കി ഗവേഷണ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുളള ഒരു വേദിയാണിത്. വിവിധ തലത്തിലുളള കര്‍ഷകര്‍ക്ക് ലാഭകരവും സുരക്ഷിതവുമായ കൃഷിക്കുതകുന്ന മോഡലുകള്‍, പന്നി, വന്യമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ സംരക്ഷിക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍, നല്ലയിനം വിത്തുകള്‍, തൈകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കല്‍, പൊക്കാളി കൃഷി വികസനം, യന്ത്രവല്ക്കരണം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കൃഷിവകുപ്പ് ഉദ്യേഗസ്ഥര്‍ ആവശ്യപ്പെട്ടു. കമ്മിറ്റിയില്‍ അവതരിപ്പിക്കപ്പെടുന്ന ഗവേഷണ ഫലങ്ങളില്‍ കമ്മറ്റി അംഗീകരിക്കുന്നവ കാര്‍ഷിക സര്‍വ്വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസില്‍ പ്രസിദ്ധീകരിക്കുകയും കര്‍ഷകര്‍ക്ക് പ്രയോഗത്തില്‍ ലഭ്യമാകുകയും ചെയ്യും.
ആത്മ എറണാകുളം പ്രൊജക്ട് ഡയറക്ടര്‍ ഉഷാദേവി. ടി. ആര്‍, പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ രേഖ, മലപ്പുറം ജില്ല കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് സദാനന്ദന്‍ എന്‍. യു തുടങ്ങിയവരും കമ്മറ്റിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."