HOME
DETAILS
MAL
റോഡരികിലെ മാലിന്യ നിക്ഷേപം പൊറുതി മുട്ടി നാട്ടുകാര്‍
backup
July 14 2018 | 19:07 PM
ആനക്കര : തൃത്താലയില്‍ റോഡരികിലെ മാലിന്യനിക്ഷേപം യാത്രക്കാര്‍ക്ക് ദുരിതപൂര്‍ണമാകുന്നു. തൃത്താല കുമ്പിടി റോഡിലാണ് റോഡരികില്‍ മാലിന്യനിക്ഷേപം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, കടകളില്‍ നിന്നുള്ളവയും ഇതിലുണ്ട്. ചാക്കില്‍ കെട്ടിയും അല്ലാതെയുമുള്ള മാലിന്യകൂമ്പാരം മഴ പെയ്തതോടെ ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്.
തൃത്താല-കുമ്പിടി റോഡില്‍ കുമ്പിടി തിരിവിനു സമീപത്തുള്ള മാലിന്യ കൂമിഞ്ഞ്്് കിടക്കുന്നത്.
ഇതുവഴി കാല്‍ നട യാത്ര ചെയ്യുന്നവരും വാഹനയാത്രക്കാരും ദുര്‍ഗന്ധം സഹിക്കുകയാണ്. തൃത്താല ഹൈസ്‌കൂളിലേക്കും, ഗവ: ് കോളേയിലേക്കും പോകുന്ന വിദ്യാര്‍ത്ഥികള്‍ മാലിന്യത്തിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."