HOME
DETAILS
MAL
ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രിംകോടതിയില്‍
backup
July 26 2020 | 03:07 AM
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് ഘടന റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു.
കോളജ് മാനേജ്മെന്റുകള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷം നിലവിലെ ഫീസ് നിരക്ക് പുനര്നിര്ണയിക്കാനാവശ്യപ്പെട്ടാണ് ഹൈക്കോടതി ഫീസ് ഘടന റദ്ദാക്കിയത്. എന്നാല്‍, കോളജുകള്‍ക്ക് പറയാനുള്ളത് കേട്ട് അവരുടെ രേഖകള്‍ പരിശോധിച്ചശേഷമാണ് ഫീസ് ഘടന നിശ്ചയിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.മെഡിക്കല്‍, സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പ്രാവീണ്യമുള്ളവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫീസ് നിര്‍ണയ സമിതിയിലുള്ളതെന്ന് സര്‍ക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."