അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി
മാനന്തവാടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി അധികൃതര്‍. അതിര്‍ത്തി വഴിയുള്ള എല്ലാ വാഹനങ്ങളും സൂക്ഷ്മമായി പരിശോധിച്ചു മാത്രമാണ് കടത്തിവിടുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കുട്ട പൊലിസ് സ്റ്റേഷന് എതിര്‍വശത്ത് പ്രത്യേക പന്തലൊരുക്കി റവന്യു, പൊലിസ് സംയുക്ത പരിശോധന നടത്തുന്നത്.
സദാസമയവും ഇവിടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഓരോ വാഹനവും വിഡിയോ കാമറയിലും പകര്‍ത്തുന്നുണ്ട്. വയനാട്ടിലേക്ക് രാത്രിയാത്രാ നിയന്ത്രണം ഇല്ലാത്ത ഏക പാതയാണിത്. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് എവിടേക്ക്, എന്തിന് പോകുന്നു തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. അതിര്‍ത്തി കടന്നാല്‍ തോല്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് എത്തുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമുള്ള പ്രത്യേക പരിശോധനയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."