എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നെന്ന്
പുല്‍പ്പള്ളി: എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരെ നിരന്തരണം അവഗണിക്കുകയാണെന്ന് യു.ഡി.എഫ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ വര്‍ഗിസ് മുരിയന്‍കാവില്‍, എം.എ അസിസ്, ജോസ് കുന്നത്ത്, സ്റ്റീഫന്‍ പുകുടിയില്‍, പി.കെ ജോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പുകള്‍ വരുന്ന സമയങ്ങില്‍ മാത്രം ഇടതുമുന്നണി നേതാക്കള്‍ വയനാടിനോടും കര്‍ഷകരോടും അമിത താല്‍പര്യമാണ് കാട്ടുന്നത്. ഇതു കര്‍ഷക വഞ്ചനയാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ കര്‍ഷകരോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെ രാഹുല്‍ ഗാന്ധിയെയും യു.ഡി.എഫിനെയും കുറ്റപ്പെടുത്തി കര്‍ഷക പാര്‍ലമെന്റും കിസാന്‍ റാലിയും നടത്തുന്നതിലൂടെ സ്വയം പരിഹാസ്യരാകുകയാണ്. അതിവര്‍ഷം മൂലം കൃഷി നശിച്ചവരില്‍ 5,700 പേരുടെ നഷ്ടപരിഹാര അപേക്ഷകളാണ് 10 മാസമായി മുള്ളന്‍കൊല്ലി കൃഷിഭവനില്‍ കെട്ടിക്കിടക്കുന്നത്. വരള്‍ച്ചയുടെ ഫലമായി ഉണ്ടായ വിളനാശത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍പോലും കൃഷി ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ഇടതു പാര്‍ട്ടികളും സര്‍ക്കാരും കാട്ടുന്ന കാപട്യം വോട്ടര്‍മാര്‍ തിരിച്ചറിയണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്കായി പ്രഖ്യാപിച്ച 80 കോടി രൂപയുടെ വരള്‍ച്ച ലഘൂകരണ പദ്ധതി എങ്ങുമെത്തിയിട്ടില്ല. 39ഓളം സബ് പ്രൊജക്ടുകള്‍ ഉള്ള പദ്ധതിയില്‍ തൊഴിലുറപ്പ് പദ്ധതിയിലുടെ നടത്താന്‍ കഴിയുന്ന പ്രവൃത്തികള്‍ പോലും ചെയ്യിക്കാത്തവരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കുറ്റപ്പെടുത്തി കര്‍ഷകറാലിയും കര്‍ഷകപാര്‍ലമെന്റും നടത്തുന്നത്. ഇടതുപക്ഷം ബി.ജെ.പിയുടെ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇതിനു വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."