HOME
DETAILS
MAL
സഊദിയില്‍ കൊടുംചൂടില്‍ ജോലിയെടുപ്പിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
backup
July 14 2018 | 20:07 PM
ജിദ്ദ: കൊടുംചൂടില്‍ തൊഴിലാളികളെ ജോലിയെടുപ്പിച്ചതുള്പ്പെടെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സഊദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. മധ്യാഹ്ന അവധി നല്‍കാത്ത കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദീനയിലും റിയാദിലും നടന്ന പരിശോധനയില്‍ അറുപതോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങളാണ് മദീനയിലും റിയാദിലും പരിശോധന നടത്തിയത്. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളാണ്. മദീനയില്‍ പതിനാറും റിയാദില്‍ 41 നിയമ ലംഘനങ്ങളാണ് നടന്നത്.
രാജ്യത്തിന്റെ ചില പ്രവിശ്യകളില്‍ 50 ഡിഗ്രിവരെ ചൂട് കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."