നടപടികള്‍ വൈകുന്നു: വ്യാപക പ്രതിഷേധം
കരുളായി: ജനവാസ മേഖലയിലെത്തി ആന മധ്യവയസ്‌കനെ കൊലപെടുത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മൂത്തേടം, കരുളായി പഞ്ചായത്തുകളില്‍ ചക്ക കൊതിയനായ ഒറ്റകൊമ്പന്‍ കഴിഞ്ഞ രണ്ടുമാസത്തോളമായി ജനവാസ മേഖലയില്‍ വ്യാപകമായി സഞ്ചരിക്കാനും നാശംവരുത്താനും ഭീതി പരത്താനും തുടങ്ങിയിട്ട്.
ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് നിവാസികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്‍പില്‍ പരാതി പറഞ്ഞെങ്കിലും കൃത്യമായ നടപടി കൈകൊള്ളാന്‍ അധികൃതര്‍ തയാറാകാത്തതിനാലാണ് ഒരു ജീവന്‍ അപഹരിക്കാന്‍ ഇടയായത്.
രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് ആറുവരെ മൂത്തേടം പഞ്ചയത്തില്‍ ജനകീയ കൂട്ടായ്മ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പഞ്ചായത്തിലെ ഹോട്ടല്‍ ഒഴികയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന കാറ്റാടി ടോള്‍ ബൂത്തിന് സമീപം ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് കരുളായി, എടക്കര റൂട്ടിലെ ബസ് സര്‍വിസ് മുടങ്ങി. എന്‍.കെ കുഞ്ഞുണ്ണി, പി. ഉസ്മാന്‍, ഇസ്മായില്‍ മൂത്തേടം, ജസ്മല്‍ പുതിയറ, കെ.വി അറുമുഖന്‍, ഷിബു രാജ്, അഡ്വ. ടി.കെ അശോകന്‍, പൊറ്റയില്‍ കുഞ്ഞാണി, വാളപ്ര റഷീദ്, ഷിനോജ്, വടക്കന്‍ സുലൈമാന്‍ ഹാജി, തുമ്പ മുഹമ്മദാജി, വി.പി ബഷീര്‍, വി.പി ഹമീദ്, വി. മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ കൂട്ടായ്മ പ്രതിക്ഷേധ പരിപാടി നടത്തിയത്.
വൈകിട്ട് കാരപുറത്ത് പ്രതിഷേധ പ്രകടനവും നടത്തി. ഇന്ന് വൈകിട്ട് നാലിന് കാരപുറം ക്രസ്ന്റ് സ്‌കൂളില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനായി ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി യോഗം ചേരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."