ഉടുമ്പന്‍ചോലയും പൂര്‍ത്തിയാക്കി ജോയ്‌സ് ജോര്‍ജ്
നെടുങ്കണ്ടം: ജോയ്‌സ് ജോര്‍ജ് ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി. അലകടലോളം ഉയര്‍ന്ന ആവേശത്തിരതള്ളലില്‍ വേനല്‍ ചൂടിനെ അകറ്റി സ്ഥാനാര്‍ഥി ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങി.
ഉടുമ്പന്‍ചോലയില്‍ വന്‍ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായാണ് ഉടുമ്പന്‍ചോലയിലെ പര്യടനം പൂര്‍ത്തിയാക്കിയത്. 7000 സ്ത്രീകള്‍ പങ്കെടുത്ത വനിതാ പാര്‍ലമെന്റോടുകൂടിയായിരുന്നു പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്.
വൈദ്യുതി മന്ത്രി എം.എം മണിയുടെ സ്വന്തം തട്ടകത്തില്‍ കാല്‍ ലക്ഷത്തില്‍ അധികം വോട്ടുകളാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം ലഭിച്ചത്.
അതിനെ മറികടന്ന് മുന്നേറാനുള്ള പ്രവര്‍ത്തനത്തിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കിയും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഉടുമ്പന്‍ചോലയും ജോയ്‌സ് ജോര്‍ജ് പര്യടനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
തോട്ടം തൊഴിലാളികളും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന കാരിത്തോട്ടിലായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് രാജാക്കാട് പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി രാജകുമാരിയും സേനാപതിയും പൂര്‍ത്തിയാക്കി ഇരട്ടയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.
സമാപന കേന്ദ്രമായ നെടുങ്കണ്ടത്ത് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെയും ജനങ്ങളെയും ആവേശഭരിതരാക്കി. എല്‍.ഡി.എഫ് നേതാക്കളായ കെ.കെ ശിവരാമന്‍, പി.എന്‍ വിജയന്‍, വി.എന്‍ മോഹനന്‍, സി.യു ജോയി, വി.എ കുഞ്ഞുമോന്‍, വി.എം ഗോപിനാഥന്‍, അഡ്വ. ജി ഗോപകൃഷ്ണന്‍, വി.ആര്‍ സജി, വി.ആര്‍ ശശി, എം.എന്‍ ഹരിക്കുട്ടന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."