HOME
DETAILS

മണ്‍സൂണ്‍ 27% കുറഞ്ഞു അണക്കെട്ടുകളിലെ നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതി

  
backup
July 27 2020 | 02:07 AM

%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-27-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95
 
തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ 55 ദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മഴയില്‍ 27 ശതമാനം കുറവ്. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതി മാത്രമാണ് ലഭിച്ചത്. ജൂലൈ ഒന്നു മുതല്‍ ഇന്നലെ വരെ 1,135.48 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 570.28 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് എത്തിയത്. പ്രധാന അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന മധ്യകേരളത്തിലാണ് മഴക്കുറവ്  കൂടുതല്‍. മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ഗണ്യമായി കുറഞ്ഞു. വയനാടാണ് മഴക്കുറവ് കൂടുതല്‍ (56 ശതമാനം). മറ്റ് ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍: തിരുവനന്തപുരം- 17, കൊല്ലം- 34, ആലപ്പുഴ- 33, പത്തനംതിട്ട- 25, കോട്ടയം- 19, ഇടുക്കി- 44, എറണാകുളം- 35, തൃശൂര്‍- 43, പാലക്കാട്- 27, മലപ്പുറം- 33, കണ്ണൂര്‍- 1, കാസര്‍കോഡ്- 8. കോഴിക്കോട് ഏഴ് ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലിന് ഒഡിഷയില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദത്തിലാണ് ഇനി പ്രതീക്ഷ. ഇതോടെ മഴ ശരാശരിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. 
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 0.2 മി.മീ മഴ മാത്രമാണ് രേഖപ്പെടുത്തിയത്.  5.376 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. സംഭരണശേഷിയുടെ 33 ശതമാനം വെള്ളമാണ് ഇടുക്കിയിലുള്ളത്. ഇടമലയാര്‍ 1 മി.മീ, പമ്പ 2, ഷോളയാര്‍ 8, മാട്ടുപ്പെട്ടി 1.4, പൊന്മുടി 10, തര്യോട് 3.2, കുറ്റ്യാടി 3, ലോവര്‍ പെരിയാര്‍ 17, നേര്യമംഗലം 14 മി.മീ എന്നിങ്ങനെയാണ് മറ്റ് പദ്ധതിപ്രദേശങ്ങളില്‍ പെയ്ത മഴ.  
വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്.  ഇടമലയാര്‍- 24, പമ്പ- 23, ഷോളയാര്‍- 30, മാട്ടുപ്പെട്ടി- 11, പൊന്മുടി- 42, നേര്യമംഗലം- 32, ലോവര്‍ പെരിയാര്‍- 55, കുറ്റ്യാടി- 18, കുണ്ടള- 16, തര്യോട്- 37, ആനയിറങ്കല്‍- 12.  63.37 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 15.67 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. 63.37 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago