HOME
DETAILS

തെറ്റിയാറിന്റെ വീണ്ടെടുപ്പ്: സര്‍ക്കാര്‍ ദൗത്യത്തിന് ജന പിന്‍തുണയേറുന്നു

  
backup
July 14 2018 | 20:07 PM

%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81

കഴക്കൂട്ടം: മലിനമായി മാറിയ തെറ്റിയാറിന്റെ സൗന്ദര്യവും ശുദ്ധിയും വീണ്ടെടുക്കാനുള്ള സര്‍ക്കാര്‍ ദൗത്യത്തിന് ജന പിന്‍തുണയേറുന്നു. മനുഷ്യവിസര്‍ജവും പ്ലാസ്റ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ തെറ്റിയാര്‍ എന്ന പഴയ ശുദ്ധജല തടാകം ഇന്ന് മനുഷ്യനും പ്രകൃതിക്കും ഒരേ പോലെ ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെറ്റിയാറിന്റെ പഴയ പ്രൗഡി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതില്‍ ജനം ഏറെ സന്തോഷത്തിലാണ്.
അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍പ്പെട്ട ശുദ്ധജല തടാകമായ ആന താഴ്ചിറയില്‍ നിന്ന് തുടക്കം കുറിക്കുന്ന തെറ്റിയാര്‍ പതിനാല് കിലോമീറ്ററോളം താണ്ടി വേളി കായലിന് സമീപത്തെ നാല്‍പതടി പാലത്തിനടുത്താണ് അവസാനിക്കുന്നത്. ഒരു കാലത്ത് കുടിക്കാനും കുളിക്കാനും നൂറു കണക്കിന് പേര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഈ തെറ്റിയാര്‍ ഇന്ന് മാരകമായ വിഷം കലര്‍ന്ന് ഒഴുകുന്ന നദിയായി മാറിയിരിക്കുകയാണ്. 22 മീറ്റര്‍ വീതിയുണ്ടായിരുന്ന തെറ്റിയാറിന് ഇന്ന് ആറ് മീറ്റര്‍ പോലും വീതിയില്ലന്നാണ് പ്രായമുള്ളവര്‍ പറയുന്നത്. ആറിന്റെ വിശാലതയ ഇല്ലാതാക്കി കൈയ്യേറി വീടുകളും മറ്റ് സ്ഥാപനങ്ങളും പടുത്തുയര്‍ത്തിവര്‍ ഒന്നോ രണ്ടോ പേരല്ല നിരവധിയാണ്. തെറ്റിയാര്‍ ശുചീകരണവുമായി ബന്ധപ്പെട്ട് വരുന്ന ദിവസങ്ങില്‍ നടക്കാനിരിക്കുന്ന റവന്യൂ വകുപ്പിന്റെ സര്‍വേ ഇവരെയെല്ലാം പിടികൂടുക തന്നെ ചെയ്യും.
25 വര്‍ഷം മുന്‍പു വരേയും ഈ തെറ്റിയാര്‍ ഇവിടത്തെ ജനങ്ങളുടെ പ്രിയപ്പെട്ട പുഴയായിരുന്നു. ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങുകയും അതിന് അനുബന്ധമായി കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ തലപൊങ്ങുകയും അന്യസംസ്ഥാന ജനങ്ങളുല്‍പ്പെടുന്നവരുടെ വാസം വര്‍ധിച്ചതോടെയുമാണ് തെറ്റിയാര്‍ എന്ന ശുദ്ധ തടാകത്തില്‍ കറുപ്പ് വീണ് തുടങ്ങിയത്. തുടക്കത്തില്‍ പ്ലാസ്റ്റിക്കും എറച്ചിമാലിന്യങ്ങളുമായിരുന്നു തെറ്റിയാറിനെ വിഴുങ്ങാന്‍ തുടങ്ങിയത്.
പിന്നെ അങ്ങോട്ട് മനുഷ്യവിസര്‍ജം പോലും ഈ പുഴയിലേക്ക് തള്ളാന്‍ തുടങ്ങി. അതോടെ തെറ്റിയാറിന്റെ മരണമണിയും മുഴങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ തെറ്റിയാര്‍ ശുചീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും തെറ്റിയാറിന്റെ തീരങ്ങളില്‍ നടത്തിയ 200 മീറ്റര്‍ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആറിന്റെ തീരത്തുള്ള വീടുകള്‍, ഫ്‌ളാറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെന്ന് സംശയിക്കുന്ന ഡ്രയിനേജ് പൈപ്പുകള്‍ വഴി തെറ്റിയാറിലേക്ക് ഒഴുകുന്നുണ്ട്. ഇത് എവിടെ നിന്നാണെന്ന കാര്യം വരും ദിവസങ്ങളില്‍ നടക്കുന്ന പരിശോധനകളിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.
ടെക്‌നോപാര്‍ക്കില്‍ ജോലി എടുക്കുന്നത് അന്‍പതിനായിരത്തോളം പേരാണ്. ഫേസ് 2 ലും 3ലുമായി പിന്നെയും ആയിരങ്ങള്‍. നൂറു കണക്കിന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടങ്ങളിലെ ഒരു പരിധി വരെയുള്ള മാലിന്യങ്ങള്‍ തെറ്റിയാറിലേക്ക് ഒഴുക്കുന്നുണ്ടെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇതും വൃക്തമായ പരിശോധനയില്‍ പുറംലോകമറിയും. എന്തായാലും സര്‍ക്കാരും നഗരസഭയും മറ്റ് അനുബന്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും കൈകോര്‍ത്തു കൊണ്ട് തെറ്റിയാറിന്റെ ദുരവസ്ഥ മാറ്റാനുള്ള കടുത്ത യജ്ഞത്തിലാണ്. നാടും ജനതയും ഇവര്‍ക്കൊപ്പം കൈകോര്‍ക്കുമ്പോള്‍ പഴയ തെറ്റിയാറിന്റെ പ്രൗഡിയും സൗന്ദര്യവും വീണ്ടെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് നാട്ടുകാര്‍ കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago