റഫാല്‍ കരാറിന് പിന്നാലെ അംബാനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം നികുതിയിളവ് നല്‍കി- വെളിപെടുത്തലുമായി ഫ്രഞ്ച് പത്രം
ന്യൂഡല്‍ഹി: റഫാല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ അനില്‍ അംബാനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം നികുതിയിളവ് നല്‍കിയതായി വെളിപെടുത്തല്‍. ഒരു ഫ്രഞ്ച് പത്രമായ 'ലെ മാണ്‍ഡേ' യാണ് വെളിപെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഫ്രാന്‍സിന്റെ നടപടി.
റിലയന്‍സിന്റെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത റിലയന്‍സ് അറ്റലാന്റിക് ഫഌഗ് ഫ്രാന്‍ എന്ന കമ്പനി 2007- 12 കാലയളവില്‍ രണ്ടു തവണ നികുതി വെട്ടിപ്പിന് അന്വേഷണം നേരിട്ടിട്ടുണ്ട്. അന്വേഷണം നടക്കുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 151 ദശലക്ഷം യൂറോയാണ് നികുതി ഇനത്തില്‍ കമ്പനി നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ റഫാല്‍ കരാര്‍ പ്രഖ്യാപനത്തോടെ ഫ്രാന്‍സ് റിലയന്‍സിന് നികുതിയില്‍ ഇളവ് നല്‍കുകയായിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കി.
റിലയന്‍സിനെ റഫാലില്‍ പങ്കാളിയാക്കിയതിലെ വിവാദം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് പുതിയ വെളിപെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."