താലൂക്ക് ആശുപത്രി: പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ്
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയുടെ വിഷയത്തില്‍ ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും തുടരുന്ന ഇരട്ടത്താപ്പിനെതിരേ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വിവിധ പഞ്ചായത്തുകളിലെ നാനൂറിലധികം പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ വിഷയത്തില്‍ കഴിഞ്ഞയാഴ്ച തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
താലൂക്ക് ആശുപത്രിയില്‍ രോഗവുമായി തളര്‍ന്നുവരുന്ന രോഗികളും കൈക്കുഞ്ഞുങ്ങളും മണിക്കൂറുകളോളം ക്യുവില്‍ നില്‍ക്കേണ്ട അവസ്ഥയിലാണുള്ളത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന അവസ്ഥയില്‍ പോലും രോഗികളോടു കാണിക്കുന്ന ധാര്‍ഷ്ട്യം തിരുത്താന്‍ തയാറായില്ലെങ്കില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരം സമരം ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."