HOME
DETAILS
MAL
അസാപ് വിദ്യാര്‍ഥികള്‍ കലക്ടറുമായി നടത്തിയ സംവാദം ശ്രദ്ധേയമായി
backup
July 14 2018 | 20:07 PM
ആലപ്പുഴ: ഇന്ന് നടക്കുന്ന രാജ്യാന്തര യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി അസാപ് അമ്പലപ്പുഴ നൈപുണ്യ വികസന കേന്ദ്രം ജില്ലാ കലക്ടറുമായി അസാപ് വിദ്യാര്‍ഥികളുടെ സംവാദം സംഘടിപ്പിച്ചു. കലക്ടര്‍ എസ്. സുഹാസിന്റെ ചേമ്പറില്‍ നടന്ന സംവാദത്തില്‍ നാല് സ്കുളുകളില് നിന്നായി തിരഞ്ഞെടുത്ത 15 കുട്ടികള്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അസാപ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച വിത്തു പേനയും കലക്ടറുടെ രേഖാചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. അസാപ് അമ്പലപ്പുഴ പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് കവിത ഉണ്ണികൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."