കനത്ത ചൂട്: ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമനസേന
പാലക്കാട്: കടുത്ത വേനലും ചൂടും കണക്കിലെടുത്ത് ആഘോഷങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ അഗ്‌നിശമന സേന മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. പടക്കങ്ങള്‍ ഉപയോഗിക്കുന്നവരും കച്ചവടക്കാരും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം
പടക്കം ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട
നിര്‍ദേശങ്ങള്‍
1. പടക്കങ്ങളുടെ കവറുകളില്‍ എഴുതിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കണം.
2. തുറസ്സായ സ്ഥലങ്ങളില്‍ മാത്രം പടക്കങ്ങള്‍ ഉപയോഗിക്കുക.
3. പടക്കം പൊട്ടിക്കുന്ന സ്ഥലത്തിനടുത്ത് ഒരു ബക്കറ്റ് വെള്ളവും മണലും കരുതിവെക്കുക.
4. മുഖം പരമാവധി അകലത്തിലാക്കി കൈനീട്ടി പിടിച്ച് മാത്രം പടക്കങ്ങള്‍ കത്തിക്കുക.
5. പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇറുകിയ കോട്ടണ്‍ തുണികളും സുരക്ഷക്കായി ഷൂ, കണ്ണട എന്നിവയും ധരിക്കുക.
6. ഫ്‌ളയിംഗ് ക്രാക്കറുകള്‍ ഓല ഷെഡ്ഡുകള്‍, വൈക്കോല്‍ എന്നിവയ്ക്ക് സമീപവും ഇടുങ്ങിയ പ്രദേശങ്ങളിലും ഉപയോഗിക്കരുത്.
7. നിലവാരമുള്ള പടക്കങ്ങള്‍ മാത്രം ഉപയോഗിക്കുകയും ഒരിക്കല്‍ ഉപയോഗിച്ചിട്ട് പൊട്ടാത്ത പടക്കങ്ങള്‍ വീണ്ടും കത്തിക്കാതിരിക്കുകയും ചെയ്യുക.
8. പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ വീഴുന്നത് ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടണം. ഉപയോഗിച്ചു കഴിഞ്ഞ പടക്കങ്ങള്‍ ഉടന്‍തന്നെ വെള്ളമുപയോഗിച്ച് നിര്‍വീര്യം ആക്കണം.
9. കുട്ടികളെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ പടക്കം ഉപയോഗിക്കാന്‍ അനുവദിക്കുക. അപകടകരമായ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ദൂരത്തില്‍ കുട്ടികളെ മാറ്റിനിര്‍ത്തുക.
10. വീടിനുള്ളില്‍ പടക്കങ്ങള്‍ തുറന്നുവച്ച് പ്രദര്‍ശിപ്പിക്കരുത്. അടച്ചുവെച്ച കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ പടക്കങ്ങള്‍ കത്തിക്കാതിരിക്കുക.
11. പൊള്ളലേറ്റാല്‍ ആ ഭാഗത്ത് ധാരാളം തണുത്തവെള്ളം തുടര്‍ച്ചയായി പത്ത് മിനിറ്റ് സമയത്തോളം വേദന മാറുന്നതുവരെ ഒഴിച്ചുകൊണ്ടിരിക്കുക.
പടക്ക കച്ചവടക്കാര്‍ക്ക് ഉള്ള മാര്‍ഗനിര്‍ദേശങ്ങള്‍
1. ലൈസന്‍സില്ലാത്ത കടകളിലോ സ്ഥലങ്ങളിലോ പടക്കങ്ങള്‍ വില്‍ക്കരുത്.
2. പടക്കങ്ങളില്‍ ഉള്ള പ്രിന്റിംഗ്, മാര്‍ക്കിംഗ് എന്നിവയിലോ പാക്കേജുകളിലോ യാതൊരു മാറ്റങ്ങളോ തിരുത്തലുകളോ വരുത്തരുത്.
3. കാലപ്പഴക്കം ഉള്ളതും കേടായതുമായ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടില്ല.
4. റോഡുകള്‍, സ്ട്രീറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പടക്കങ്ങള്‍ വില്‍ക്കരുത്
5. പടക്കങ്ങള്‍ പരമാവധി ഒറിജിനല്‍ പാക്കേജുകളില്‍ മാത്രം വില്‍ക്കുക. കുറഞ്ഞ അളവില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ സുരക്ഷിത മാര്‍ഗ്ഗത്തില്‍ പാര്‍ക്ക് ചെയ്യുകയും പാക്കേജിന് പുറത്ത് എക്‌സ്‌പ്ലോസീവിന്റെ പേര്, ക്ലാസ്സ്, ഡിവിഷന്‍, പാക്ക് ചെയ്ത എക്‌സ്‌പ്ലോസീവിന്റെ അളവ്, പാക്ക് ചെയ്ത് സ്ഥാപനത്തിന്റെ ലൈസന്‍സ് നമ്പര്‍, പാക്ക് ചെയ്ത ആളുടെ പേര്, തീയതി, കണ്‍സൈനിയുടെ പേര് എന്നിവ നിര്‍ബന്ധമായും എഴുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."