വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് പരുക്ക്
തളിപ്പറമ്പ്: അജ്ഞാത വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയിലെ ശേഖരന് നായര്‍-കൃഷ്ണമ്മ ദമ്പതികളുടെ മകന് എസ്. ഹരികുമാറി(42)നാണ് പരുക്കേറ്റത്. പിലാത്തറ ചുമടുതാങ്ങിയില്‍ വെളളിയാഴ്ച്ച രാത്രി 9.45ഓടെയായിരുന്നു അപകടം. ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി റോഡരികിലൂടെ നടന്നുപോകവെ ഹരികുമാറിനെ വാഹനം ഇടിച്ചിടുകയായിരുന്നു. റോഡില്‍ വെളിച്ചമില്ലാത്ത സ്ഥലമായതിനാല്‍ ഹരികുമാര്‍ വീണുകിടക്കുന്നത് ആരും കണ്ടില്ല. അതുവഴിവന്ന വാഹനയാത്രികരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. നില ഗുരുതരമായി തുടരുകയാണ്. ഇടിച്ച് നിര്‍ത്താതെപോയ വാഹനം കണ്ടെത്താന്‍ പരിയാരം മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം ആരംഭിച്ചു. 25 വര്‍ഷമായി ഇവിടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനാണ് ഹരികുമാര്‍. ചുമടുതാങ്ങിയില്‍ പവിഴം സിമന്റ് ഡിസൈന്‍ വര്‍ക്സ് നടത്തിവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."