HOME
DETAILS

നീന്തല്‍ക്കുളവും ജൈവപച്ചക്കറി കൃഷിയുമൊരുക്കി വിദ്യാര്‍ഥികള്‍

  
backup
July 17 2016 | 22:07 PM

%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%aa%e0%b4%9a%e0%b5%8d



മണ്ണാര്‍ക്കാട്: നാം പഴാക്കിക്കളയുന്ന മഴവെള്ളം വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനായി എടത്തനാട്ടുകര ടി.എ.എം.യു.പി (യത്തീംഖാന) സ്‌കൂളില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന മഴക്കൊയ്ത്ത് പദ്ധതി വേറിട്ട കാഴ്ചയാകുന്നു. വിശാലമായ വിദ്യാലയ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം മുഴുവനായും പ്രത്യേകം തയാറാക്കിയ ചെലവുകുറഞ്ഞ സംഭരണിയില്‍ എത്തിച്ചാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്.
പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസുവരെ 950ല്‍പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്ക് ഇതിനായുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഇതിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ 150 കുട്ടികള്‍ക്ക് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 40അടി നീളവും, 20 അടി വീതിയും, ഒന്നര മീറ്റര്‍ താഴ്ച്ചയുമുള്ള നീന്തല്‍ കുളത്തില്‍ ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഇതിനോടകം സംഭരിച്ചു കഴിഞ്ഞു.
അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് നീന്തല്‍ പരിശീലനത്തില്‍ കുട്ടികളെ സഹായിക്കുന്നത്. ഒഴിവ് പീരീഡുകള്‍ ക്രമീകരിച്ച് പ്രത്യേകം ഗ്രൂപ്പുകളാക്കിയാണ് കുട്ടികള്‍ക്ക് പരിശീലനം. നീന്തല്‍ പരിശീലനത്തിനുശേഷം കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യവളര്‍ത്തല്‍ കുട്ടികള്‍ക്ക് പരിജയപ്പെടുത്തും. സ്‌കൂളിലെ ഉച്ചഭക്ഷണാവശിഷ്ടങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ കുളത്തില്‍ താമര, ആമ്പല്‍, വിവിധതരം പായലുകള്‍ എന്നിവ വളര്‍ത്തി പരിസ്ഥിതി ശാസ്ത്ര പഠനത്തിനുള്ള ഇക്കോ-സിസ്റ്റം തയാറാക്കാനും പദ്ധതിയുണ്ടെന്ന് കണ്‍വീനര്‍ ടി.കെ മുഹമ്മദ് അറിയിച്ചു.
കൂടാതെ ജലവൈദ്യുത പദ്ധതിയുടെ മാതൃകയും പ്രവര്‍ത്തനവും പരിചയപ്പെടുത്തുന്നതിനായും കുളത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. ഇതിനായി ടര്‍ബൈനും അനുബന്ധ സംവിധാനങ്ങളും പി.ടി.എ പ്രസിഡന്റ് എം.കെ യാക്കൂബിന്റെ നേതൃത്വത്തില്‍ തയാറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി നിര്‍മിച്ചു.
എടത്തനാട്ടുകര ടി.എ.എം യു.പി സ്‌കൂളിലെ മഴക്കൊയ്ത്ത് പദ്ധതിയുടേയും നീന്തല്‍ പരിശീലനത്തിന്റെയും ഉദ്ഘാടനം നാളെ മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എസ്.ഐ നിര്‍വഹിക്കും. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും പ്രദര്‍ശനവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  9 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  9 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  9 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  9 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  9 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  9 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  9 days ago