സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉടന്‍ കൈമാറും
ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്ക്കിലേക്ക് മാറ്റിത്തുടങ്ങി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് കൈമാറാന്‍ സെക്രട്ടേറിയറ്റിലെ ഒരുവര്‍ഷത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്ക്കിലേക്ക് മാറ്റിത്തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഓഫിസ്, കണ്ടോണ്മെന്റ് ഗേറ്റ്, മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ പ്രധാന കവാടം എന്നിവിടങ്ങളിലെ 2019 ജൂലൈ ഒന്നു മുതല്‍ സ്വപ്ന ഒളിവില്‍പോയ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. ഇത് പകര്‍ത്താനായി പുതിയ ഹാര്‍ഡ് ഡിസ്ക് വാങ്ങുകയായിരുന്നു.
ശിവശങ്കറിനെ തലസ്ഥാനത്ത് ചോദ്യംചെയ്ത ദിവസം സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ള ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് കത്തുനല്‍കുകയും കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ദൃശ്യങ്ങള്‍ കൈമാറാന്‍ ദൃശ്യങ്ങളുടെ ചുമതലയുള്ള ഹൗസ് കീപ്പിങ് വിഭാഗം അഡിഷണല്‍ സെക്രട്ടറിക്ക് കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ടു ദിവസം സെക്രട്ടേറിയറ്റ് അവധിയായതിനാല്‍ ഇന്നലെ രാവിലെയാണ് ഹാര്‍ഡ് ഡിസ്ക്കിലേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത്. അതേസമയം, സെക്രേട്ടറിയറ്റിലെ ചില സി.സി.ടി.വികള്‍ ഇടിമിന്നലില്‍ കേടുവന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."