ലേലത്തിലെ കുരുക്കഴിഞ്ഞു; ചെറുവത്തൂര്‍ ദേശീയപാത നാലുവരിയാകും
നിലവിലുള്ള പാത നാലുവരിയാക്കണമെന്ന എം. രാജഗോപാലന്‍ എം.എല്‍.എയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും 92 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ചെയ്തു
ചെറുവത്തൂര്‍: മരങ്ങള്‍ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമായതോടെ ചെറുവത്തൂര്‍ ദേശീയപാത നാലുവരിയാകും. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതുതായി വരുന്ന നാലുവരിപാത കടന്നുപോകുന്നത് ചെറുവത്തൂര്‍ ടൗണില്‍നിന്നു മാറി മറ്റൊരു വഴിയിലൂടെയാണ്. എന്നാല്‍ നിലവിലുള്ള പാത വികസിച്ചില്ലെങ്കില്‍ ചെറുവത്തൂര്‍ ടൗണുമായി ബന്ധപ്പെടുന്ന ദേശീയപാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടും.
അതിനാല്‍ നിലവിലുള്ള പാതയും നാലുവരിയാക്കണമെന്ന എം. രാജഗോപാലന്‍ എം.എല്‍.എയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും 92 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ചെയ്തു. ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കി. എന്നാല്‍ റോഡിന്റെ വികസനത്തിനായി റോഡരികിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലവുമായി ബന്ധപ്പെട്ട നടപടികളില്‍ കുടുങ്ങി പ്രവൃത്തി അനിശ്ചിതത്വത്തിലായി.
മരങ്ങള്‍ക്ക് വനംവകുപ്പ് നിശ്ചയിച്ച തുകയില്‍ അഞ്ചു തവണ ലേലം വിളിച്ചെങ്കിലും ലേലം ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. തുക കുറച്ചു രïു തവണകൂടി ലേലം നടത്തിയെങ്കിലും ഈ തുകക്കും ലേലം കൊള്ളാന്‍ ആരും തയാറായില്ല. ഒടുവില്‍ 55,000 രൂപക്ക് ഒരാള്‍ മാത്രം ലേലതുക നല്‍കി. ഈ തുക നിശ്ചയിച്ച തുകയെക്കാള്‍ കുറവായതിനാല്‍ ലേലം ഉറപ്പിച്ചില്ല. ഇതോടെ മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലായി. പ്രശ്‌ന പരിഹാരത്തിന് എം. രാജഗോപാലന്‍ എം.എല്‍.എ പൊതുമരാമത്ത് മന്ത്രിയെ നേരിട്ടു കïു നിവേദനം നല്‍കി.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ ഏറ്റവും ഒടുവില്‍ നടത്തിയ ലേലത്തിന് അംഗീകാരം നല്‍കുകയായിരുന്നു. പാത വികസിക്കുന്നതോടെ ചെറുവത്തൂര്‍ ദേശീയപാതയില്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിനു ശാശ്വത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."