HOME
DETAILS
MAL
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ അരലക്ഷത്തോളം കൊവിഡ് രോഗികള്‍
backup
July 28 2020 | 04:07 AM
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ഇന്ത്യയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അര ലക്ഷത്തിനടുത്ത്. ഞായറാഴ്ച 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,35,453 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 708 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 32,771 ആയി. നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര് രോഗമുക്തരായി. ഏറ്റവുമധികം ആളുകളില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത് മഹാരാഷ്ട്രയില്‍ ആണ്. 9,431 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 267 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."