ബി.ആര് ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബൈ കോടതി ഉത്തരവ്
ദുബൈ: വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നതിനിടെ യു.എ.ഇ വിട്ട് ഇന്ത്യയിലെത്തിയ എന്‍.എം.സി ഹെല്‍ത്ത് സ്ഥാപകനും പ്രമുഖ പ്രവാസി ഇന്ത്യന്‍ വ്യവസായിയുമായ ബി.ആര് ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ കോടതി.
ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബൈ ശാഖ നല്കിയ പരാതിയിലാണ് ഉത്തരവ്. 2013ല്‍ വായ്പ നല്കിയ 84 ലക്ഷം ഡോളര്‍ തിരിച്ചടക്കാനുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്.
അബൂദബിയിലെയും ദുബൈയിലെയും ആസ്തികളും എന്‍.എം.സി ഹെല്‍ത്ത്, ഫിനാബ്ളര്‍, ബി.ആര്.എസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികളുമാണ് മരവിപ്പിക്കുക.
അതേസമയം കമ്പനിയുടെ മുന്‍ എക്സിക്യൂട്ടീവുകളുടെ തട്ടിപ്പും ഉത്തരവാദിത്വമില്ലായ്മയുമാണ് എന്‍.എം.സിയുടെ തകര്ച്ചയ്ക്കിടയാക്കിയതെന്ന് ബി.ആര് ഷെട്ടി പറയുന്നു. എന്‍.എം.സി ഹെല്‍ത്തിന് യു.എ.ഇ ബാങ്കുകളില്‍ 800 കോടി ദിര്‍ഹം (16,277 കോടി രൂപ) കടമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."