ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കാരശ്ശേരിയില്‍ ഹരിത ഭവനങ്ങള്‍
മുക്കം: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഹരിത ഭവനം പദ്ധതിക്ക് തുടക്കമായി. ചെറുകിട കര്‍ഷകരുടെ വീടുകളില്‍ പരിസ്ഥിതി സൗഹൃദമായി ചെയ്യാന്‍ കഴിയുന്ന കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ജലവിഭവ സംരക്ഷണം, മാലിന്യ സംസ്‌കരണം, ഊര്‍ജ സംരക്ഷണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുക എന്നതാണ് ഹരിത ഭവനം പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
സംയോജിത കൃഷി രീതികള്‍ അവലംബിക്കുന്ന കര്‍ഷകരെയാണ് പദ്ധതിയുടെ ഭാഗമാക്കുക. കാരശ്ശേരിയിലെ ആദ്യ ഹരിത ഭവനം പദ്ധതി പ്രഖ്യാപനം ഓടത്തെരുവ് കലയത്ത് സലിമിന്റെ വീട്ടില്‍ നടന്നു. ഇവിടെ ആട്, കോഴി, പച്ചക്കറികള്‍, പോത്ത്, പശു, തീറ്റ പുല്‍, നെല്ല് തുടങ്ങി വിവിധങ്ങളായ കൃഷികളാണുള്ളത്. പഞ്ചായത്തില്‍ ഇത്തരത്തില്‍ ആറു വീടുകളാണ് ഹരിത ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകരുടെ വിവിധ കൃഷികള്‍ക്ക് പഞ്ചായത്ത് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. സലീമിന്റെ പച്ചക്കറി കൃഷിക്ക് 75,000 രൂപ ചിലവഴിച്ചാണ് മഴ മറ നിര്‍മിച്ചത്.
ഹരിത ഭവനം പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, ലിസി സ്‌കറിയ, വാര്‍ഡ് മെംബര്‍മാരായ സവാദ് ഇബ്രാഹിം, സുബൈദ, സുനില, രമ്യ കുവപാറ, കാര്‍ഷിക വികസന സമിതി അംഗം ഷാജികുമാര്‍, മുഹമ്മദ് ഹാജി, ക്ഷീര സംഘം പ്രസിഡന്റുമാരായ മാന്ത്ര വിനോദ്, രജീഷ് കാരശ്ശേരി, കൃഷി ഓഫിസര്‍ സി.വി ശുഭ, വെറ്ററിനറി ഡോക്ടര്‍ മുജീബ് റഹ്മാന്‍, അസിസ്റ്റന്റ് സെക്രട്ടറി ഭുവനേശ്വരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."