സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ
ദുബൈ: സുരക്ഷിതമായ വെബ് ബ്രൗസിങിന് പിന്തുടരാവുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ നിർദേശം നൽകി. സുരക്ഷിതമായ കണക്ഷനുകൾ തെരഞ്ഞെടുക്കുന്നത് മുതൽ അപകട സാധ്യതയുള്ള പോപ്പ്-അപ്പുകൾ ഒഴിവാക്കുന്നത് വരെ, സ്വകാര്യത എങ്ങനെ സംരക്ഷിക്കാമെന്ന് ടിപ്പ് മുന്നോട്ടുവെക്കുന്നു.
ഡിജിറ്റൽ ആക്രമണങ്ങൾ വർധിച്ചു കൊണ്ടിരിക്കുമ്പോൾ, ഡിജിറ്റൽ സ്വകാര്യ തയും സുരക്ഷയും സംരക്ഷിക്കാൻ ഈ മാർഗങ്ങൾ അവലംബിക്കാമെന്ന് സെക്യൂരിറ്റി കൗൺസിൽ ശുപാർശ ചെയ്യുന്ന നുറുങ്ങുകൾ ഇവയാണ്:
വിശ്വസനീയ ബ്രൗസറുകൾ ഉപയോഗിക്കുക. ബ്രൗസറും പ്ലഗിനുകളും അപ്ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക. സുരക്ഷിത കണക്ഷനുകൾ തെരഞ്ഞെടുക്കുക (എച്.ടി.ടി. പി.എസ്). പരസ്യങ്ങളും പോപ്പ്-അപ്പുകളും തടയുക. കുക്കീസ് പതിവായി അവലോകനം ചെയ്യുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുക. ക്രമരഹിതമായ പോപ്പ്-അപ്പുകളിൽ ക്ലിക്ക് ചെയ്യരുത്.
എച്.ടി.ടി.പി ഉപയോഗിക്കരുത്. കുക്കീസ് അവഗണിക്കരുത്. വളരെയധികം വിവരങ്ങൾ പങ്കിടരുത്. സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ മറക്കരുത്. ഓൺലൈൻ ഉള്ളടക്കം സുരക്ഷിതമായി സൂക്ഷിക്കാനും ഈ ടിപ്സ് സഹായിക്കുമെന്നും സൈബർ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."