സാമ്പത്തിക സംവരണം അസമത്വം വര്‍ധിപ്പിക്കും: ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍
കൊച്ചി: ദലിത് പിന്നാക്ക വിഭാഗങ്ങളെ സാമൂഹത്തിന്റെ മുഖ്യധാരയിയിലെത്തിക്കാനുള്ള സാമുദായിക സംവരണത്തെ മറികടന്ന് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ സാമൂഹിക അസമത്വം വര്‍ധിക്കുമെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരായ ചെറുത്തുനില്‍പ്പിന് കീഴാള സമൂഹങ്ങള്‍ സാമ്പ്രദായിക രീതിയില്‍ നിന്ന് മാറിച്ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദലിത് റസിസ്റ്റന്‍സ് കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക സംവരണത്തിനെതിരേ ദലിത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ നിലപാടുകളിലൂടെ മറികടക്കാനാകണമെന്ന് അധ്യക്ഷനായ ദലിത് ചിന്തകന്‍ കെ.എം സലീംകുമാര്‍ പറഞ്ഞു. ഡോ. എം. ശങ്കര്‍, ഡോ. കെ.എന്‍ അജോയ് കുമാര്‍, എം.എ ലക്ഷ്മണന്‍, അക്കരപ്പാടം രാജപ്പന്‍, ജോണ്‍സണ്‍ നെല്ലിക്കുന്ന് സംസാരിച്ചു. കെ.എന്‍ സാബു സ്വാഗതവും എന്‍.കെ വിജയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."