അലി ബജ്റംഗ്ബാലി വിവാദത്തില്‍ യോഗിക്കെതിരേ മായാവതി
ലഖ്നൗ: അലി ബജ്റംഗ്ബാലി വിവാദത്തില്‍ ബി.ജെ.പിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. അലിയും ബജ്റംഗ്ബാലിയും നമ്മുടേതാണ്. ഇരുവരുടേയും അനുഗ്രഹത്താല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ തങ്ങള്‍ നേടുമെന്നും മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി.
ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരും അസ്വസ്ഥരാണ്. അവരും ഇപ്പോള്‍ തങ്ങളോടൊപ്പമാണ്. അലിയുടെയും ബജ്റംഗ്ബാലിയുടെയും വിശ്വാസികള്‍ക്ക് ബി.ജെ.പിയിലും കോണ്‍ഗ്രസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ്. കോടിക്കണക്കിന് പൊതുപണമാണ് ബി.ജെ.പി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മുടക്കുന്നതെന്നും മായാവതി ആരോപിച്ചു.
നേരത്തെ എസ്.പി-ബി.എസ്.പി സഖ്യം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ബജ്റംഗ്ബാലിയെ പിന്തുണക്കുന്നവര്‍ തങ്ങളെ സഹായിക്കില്ലെന്ന് അറിയുന്നതിനാലാണ് അവരിത് ചെയ്യുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ മറ്റൊരു പരാമര്‍ശം. ഇതിനോട് പ്രതികരിക്കുകയായിരുന്നു മായാവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."