HOME
DETAILS

സൈ്വപ്പ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുമായി റെയില്‍വേ

  
backup
July 29 2020 | 02:07 AM

%e0%b4%b8%e0%b5%88%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4

 


കൊച്ചി: റുപേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നതും സൈ്വപ്പ് ആവശ്യമില്ലാത്തതുമായ ക്രെഡിറ്റ് കാര്‍ഡ് റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സിയും എസ്.ബി.ഐ കാര്‍ഡും ചേര്‍ന്ന് പുറത്തിറക്കി.
ഉപയോക്താക്കള്‍ക്ക് സുരക്ഷിത വിനിമയം ഉറപ്പാക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇടപാട് നടത്തേണ്ട പി.ഒ.എസ് മെഷീനില്‍ സൈ്വപ് ചെയ്യുന്നതിന് പകരം കാര്‍ഡ് ചെറുതായി തട്ടിയാല്‍ മതി എന്നതാണ് പ്രത്യേകത.
സ്ഥിര യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ചില്ലറ ഇടപാടുകള്‍, ഭക്ഷണശാലകള്‍, വിനോദ ഉപാധികള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കും. ഇടപാട് നിരക്കിലും ഇളവ് ഉണ്ടാകും.കാര്‍ഡ് ഉടമകള്‍ക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് മുഖേന നടത്തുന്ന ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി, തേഡ് എ.സി, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, എ.സി ചെയര്‍കാര്‍ ബുക്കിങ്ങുകള്‍ക്ക് 10 ശതമാനം വരെ വാല്യൂ ബാക്കും ലഭിക്കും.ഓണ്‍ലൈന്‍ ഇടപാട് തുകയുടെ ഒരു ശതമാനം വരെ സേവനനിരക്കില്‍ കുറവുണ്ടാകും.
ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവും, റെയില്‍വേ സ്റ്റേഷനുകളിലെ പ്രീമിയം ലോഞ്ച് സൗകര്യം ഒരു പാദത്തില്‍ ഒരു തവണ എന്ന കണക്കില്‍ പ്രതി വര്‍ഷം നാലു തവണ സൗജന്യമായി ഉപയോഗിക്കാനും സാധിക്കും.കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ 350 ബോണസ് റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഇത് ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റിലൂടെ നടത്തുന്ന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഉപയോഗിക്കാം. ഇ കൊമേഴ്‌സ് സൈറ്റുകളിലെ ഇടപാടുകളില്‍ കാര്‍ഡ് ഉപയോഗിച്ച് പ്രത്യേക കിഴിവ് നേടാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago