എങ്ങുമെത്താതെ അഴിത്തല ടൂറിസം വില്ലേജ് പദ്ധതി
നീലേശ്വരം: കൊട്ടിഘോഷിച്ച് നീലേശ്വരം നഗരസഭ ആരംഭിച്ച അഴിത്തല ടൂറിസം വില്ലേജ് പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ടൂറിസം വില്ലേജ് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഏപ്രില്‍ കഴിയാറായിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും എങ്ങുമെത്തിയില്ല.
എന്‍.കെ ഹരീഷ് സെക്രട്ടറി ആയിരുന്ന സമയത്ത് പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ മത്സ്യ-കാര്‍ഷിക മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായത്തോടെ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പദ്ധതിക്കാവശ്യമായ വലിയ തുക നീക്കിവയ്ക്കാന്‍ സര്‍ക്കാരും തയാറായില്ല.
അതോടെ സംസ്ഥാനത്തെ തന്നെ ആദ്യ അഗ്രോ-അക്വാ ടൂറിസം പദ്ധതിയുടെ ഭാവി തുലാസിലുമായി. തുടര്‍ന്ന് ഇക്കാര്യം നഗരസഭ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി നടപ്പാക്കുന്നതിനു ബി.ആര്.ഡി.സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു.
ഇക്കാര്യത്തില്‍ ബി.ആര്.ഡി.സിയും സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുതിയ ബജറ്റില്‍ ഇതിനായി 15 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."