HOME
DETAILS
MAL
വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം
backup
July 18 2016 | 06:07 AM
ന്യൂഡല്‍ഹി: വിമാനം വൈകുമ്പോഴും റദ്ദാക്കുമ്പോഴുമുള്ള നഷ്ടപരിഹാരത്തില്‍ വന്‍ വര്‍ധന. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലേറെ വൈകുകയോ യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്താലും വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
യാത്ര നിഷേധിച്ചാല്‍ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 10,000 രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ വിമാനം വൈകിയാല്‍ 4000 രൂപയാണ് നല്‍കുന്നത്. അടുത്ത മാസം ആദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."