ഘോഷയാത്രയ്ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു
കോവളം: കോട്ടുകാല്‍ കൊല്ലകോണം നെല്ലിമൂട് മുലയന്താന്നി ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഘോഷയാത്രയ്ക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കോട്ടുകാല്‍ കൊല്ലകോണം എസ്.വി. സദനത്തില്‍ സുബാഷ് ചന്ദ്രന് (65), മകന് ദിലീപ് (35), അയല്‍വാസി വിജയന് (45) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പ്രതിയായ കോട്ടുകാല്‍ ബാലന്വിള
സ്വദേശി പൊന്മാന് എന്ന് വിളിക്കുന്ന രാഹുല്‍ (30) ഒളിവിലാണെന്ന് കാഞ്ഞിരംകുളം പൊലിസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴോടെ കൊല്ലകോണം ദേവീക്ഷേത്രത്തിന് സമീപമുള്ള ദിലീപിന്റെ കടയില്‍ ബൈക്കിലെത്തിയ രാഹുല്‍ വാളുകൊണ്ട് ദിലീപിന്റെ കൈയില്‍ വെട്ടിപരുക്കേല്‍പിച്ച ശേഷം കടന്നുകളഞ്ഞു. ഇതിന് ശേഷം പ്രതി വീണ്ടും കാറിലെത്തി ദിലീപിന്റെ അച്ഛന് സുബാഷ് ചന്ദ്രനെയും ഇത് കണ്ട്കൊണ്ടു വന്ന അയല്‍വാസിയായ വിജയനെയും വെട്ടി പരുക്കേല്‍പ്പിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു. പരുക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ദിലീപിനെ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."