വന്യമൃഗ ശല്യം; നടപടിയെടുക്കാത്ത ഫോറസ്റ്റ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധം
കരുവാരകുണ്ട്: കല്‍ക്കുണ്ടിലെ വന്യമൃഗ ശല്യത്തിനെതിരേ നടപടിയെടുക്കാത്ത ഫോറസ്റ്റ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. ആര്‍ത്തല കോളനി വാസികളുടെ ഭീതിയകറ്റാത്ത ഫോറസ്റ്റ് അധികൃര്ക്കെതിരേ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണിവര്‍. വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് കല്‍ക്കുണ്ട് ആര്‍ത്തലയിലെ കോളനി വാസികള്‍. ആനകള്‍ കാര്‍ഷിക വിളകള്‍ ആനകള്‍ നശിപ്പിക്കുന്നതിനു പുറമെ വളര്‍ത്തുമൃഗങ്ങളെ പുലിയുള്പ്പടെയുള്ളവ വകവരുത്തുന്നതും പതിവായിരിക്കുകയാണ്. പുലിയിറങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആര്‍ത്തലയില്‍ വളര്‍ത്തുന്ന രണ്ട് ആടുകളെ വകവരുത്തിയിരുന്നു.
കോളനിക്കു ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കുണ്ട് അട്ടി വരെ മാത്രമേ ബസ് സര്‍വിസുള്ളത്. ഇവിടെ നിന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നടന്നാണ് കോളനിയില്‍ എത്താറുള്ളത്.
ഈ സമയത്തുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കോളനിവാസികള്‍ അല്ഭുതകരമായാണ് രക്ഷപ്പെടാറുള്ളത്. ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഫോറസ്റ്റ് അധികൃതര്‍ തങ്ങളുടെ ഭീതി കണ്ടില്ലന്ന് നടിക്കുകയാണന്നാണ് കോളനിവാസികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."